മുംബൈ: ബോളിവുഡ് നിര്‍മ്മാതാവ് ഓം പ്രകാശ് ഭട്ടുമായി സഹകരിച്ച് ചലച്ചിത്ര സംവിധായകന്‍ എആര്‍ മുരുഗദോസ് ഗൗതം കാര്‍ത്തിക്കിനെ നായകനാക്കി ചെയ്യുന്ന ഒരു പാന്‍-ഇന്ത്യന്‍ ചിത്രമാണ്1947 ഓഗസ്റ്റ് 16. ചിത്രത്തിലെ പുതിയ ഗാനം 04.04.2023 ചൊവ്വാഴ്ച റിലീസ് ചെയ്യും.
1947 ആഗസ്റ്റ് 16, ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാധികാരികളില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒരു ദിവസത്തിന് ശേഷമുള്ള തീയതിയില്‍ നിന്നാണ് അതിന്റെ തലക്കെട്ട് കടമെടുത്തത്. മുരുകദോസിന്റെ ദീര്‍ഘകാല അസോസിയേറ്റ് ആയിരുന്ന എന്‍ എസ് പൊന്‍കുമാറാണ് പീരീഡ് ഡ്രാമ സംവിധാനം ചെയ്യുന്നത്. ഗൗതം കാര്‍ത്തിക്കിനൊപ്പം നവാഗതയായ രേവതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഛായാഗ്രാഹകന്‍ സെല്‍വകുമാര്‍ എസ്‌കെ, സംഗീതം ഷോണ്‍ റോള്‍ഡന്‍, എഡിറ്റിംഗ് സുദര്‍ശന്‍ ആര്‍ എന്നിവരടങ്ങുന്നതാണ് ചിത്രത്തിന്റെ സാങ്കേതിക സംഘം. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.
ചിത്രം ഏപ്രില്‍ 7ന് തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
മാര്‍ച്ച് 30 ന് റിലീസ് ചെയ്യുന്ന പത്ത് തലയിലാണ് ഗൗതം അടുത്തതായി അഭിനയിക്കുന്നത്.



