റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: രണ്ട് ദിവസത്തെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനായി പ്രസിഡന്റ് ദ്രൗപതി മുര്‍മു കൊല്‍ക്കത്തയിലെത്തി. സംസ്ഥാന ഗവര്‍ണര്‍ സിവി ആനന്ദബോസും മന്ത്രി ഫിര്‍ഹാദ് ഹക്കിമും ചേര്‍ന്ന് പ്രസിഡന്റിനെ സ്വീകരിച്ചു. മാര്‍ച്ച് 27ന് നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ രാഷ്ട്രപതി കൊല്‍ക്കത്തയിലെ നേതാജി ഭവനില്‍ എത്തുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. തുടര്‍ന്ന് രവീന്ദ്രനാഥ ടാഗോറിന് ആദരാഞ്ജലിഅര്‍പ്പിക്കാന്‍ അവര്‍ ജോറാസങ്കോ താക്കൂര്‍ബാരി-രബീന്ദ്രനാഥ ടാഗോറിന്റെ വീട് സന്ദര്‍ശിക്കും.
അതേ ദിവസം വൈകുന്നേരം കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പൗര സ്വീകരണത്തില്‍ രാഷ്ട്രപതി പങ്കെടുക്കും. മാര്‍ച്ച് 28ന് പ്രസിഡന്റ് മുര്‍മു ബേലൂര്‍ മഠം സന്ദര്‍ശിക്കും. തുടര്‍ന്ന് കൊല്‍ക്കത്തയിലെ യുകോ ബാങ്കിന്റെ 80 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിലും അവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *