റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫേസ്ബുക്കിലൂടെ കലാപാഹ്വാനം : റിജിൽ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു

March 26, 2023 - 9:06 am

കണ്ണൂർ: ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ റിജിൽ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന്മേലാണ് പൊലീസ് നടപടി. ബിജെപി നേതാവാണ് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകിയത്.

‘ഇതൊരു അന്തിമ പോരാട്ടമാണ്. പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക. ഇതിനപ്പുറം മറ്റെന്ത് വരാൻ. നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകൾ കലുഷിതമാക്കണം. ക്വിറ്റ് മോദി’ എന്നായിരുന്നു റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ 26.07.2023ന് കൂട്ട സത്യഗ്രഹം ഇരിക്കാനാണ് കോൺഗ്രസ് നീക്കം. രാജ്ഘട്ടിന് മുന്നിൽ നാളെ രാവിലെ 10 മണി മുതലാണ് കോൺഗ്രസ് നേതാക്കൾ സത്യഗ്രഹമിരിക്കുന്നത്. രാഷ്ട്രപതിയെ കാണാൻ അനുമതി ലഭിച്ചിട്ടില്ലെന്നും നിയമ നടപടി നീക്കം മാധ്യമങ്ങൾക്ക് മുന്നിൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *