അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം-2023 പ്രദര്‍ശന വിപണന മേളയുടെ (ഏപ്രില്‍ 9-15) പ്രചരണാര്‍ത്ഥം 20ഃ15 അടിയിലും 16ഃ10, 6ഃ4  അടിയിലുമായി ഹോര്‍ഡിങ്സ് സ്ഥാപിക്കാന്‍ അംഗീകൃത കമ്പനികളില്‍ നിന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 3.50 ലക്ഷം കവിയാത്ത വിധം ക്വട്ടേഷന്‍ ക്ഷണിച്ചു. ഹോര്‍ഡിങ്സ് ലേഔട്ട് ചെയ്ത് നല്‍കുന്നതായിരിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയുള്ള കാലാവധിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ ജനശ്രദ്ധ ആകര്‍ഷിക്കും വിധം ഹാനികരമല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഹോര്‍ഡിങ്സ് സ്ഥാപിക്കേണ്ടതാണ്. ഇതിന് പുറമെ മാര്‍ച്ച് 25 മുതല്‍ 20ഃ15 അടിയിലുള്ള ഒരു ഹോര്‍ഡിങ് സ്റ്റേഡിയം സ്റ്റാന്‍ഡിന് മുന്‍ഭാഗത്ത് മാത്രമായി സ്ഥാപിക്കണം. ക്വട്ടേഷനുകള്‍ സ്‌ക്വയര്‍ ഫീറ്റ് കണക്കാക്കിയാണ് നല്‍ക്കേണ്ടത്. ക്വട്ടേഷനുകള്‍ മാര്‍ച്ച് 23 ന് ഉച്ച്ക്ക് രണ്ട് വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗ്രൗണ്ട്ഫ്ളോര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ സ്വീകരിക്കും. ഹോര്‍ഡിങ്സ് പ്രിന്റ് ചെയ്ത്, സ്ഥാപിച്ച്, കാലാവധി കഴിഞ്ഞാല്‍ എടുത്തു മാറ്റുകയും ചെയ്യണം. ഹോര്‍ഡിങ്സ് സ്ഥാപിച്ച സ്ഥലങ്ങള്‍ പ്രസ്തുത കാലയളവില്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാക്കണം. ഫോണ്‍- 0491- 2505329

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *