റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്നു

July 17, 2020 - 3:06 pm

തൃശൂര്‍ : മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ കായിക പ്രേമികള്‍ക്കായി തുറന്നു കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. മുളകുന്നത്തുകാവ് ഗ്രാമപഞ്ചായത്തില്‍ കായികപ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിന് പഞ്ചായത്ത് ഗ്രൗണ്ടിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ജില്ലാ പഞ്ചായത്തിലെ 45 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ വിഹിതമായ 8 ലക്ഷത്തി അമ്പതിനായിരം രൂപയും ചേര്‍ത്ത് 54 ലക്ഷം രൂപ ചിലവഴിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയവും വോളി ബോള്‍ കോര്‍ട്ടും നിര്‍മാണം പൂര്‍ത്തീകരിച്ചത്. വോളിബോള്‍ കോര്‍ട്ട്, ജമ്പിങ് പിറ്റ് എന്നിവയും ചേര്‍ത്ത് കായിക പ്രേമികള്‍ക്ക് ഏറെ പ്രയോജനകരമായ രീതിയിലാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. വളര്‍ന്നു വരുന്ന കുട്ടികള്‍ക്കായി പഞ്ചായത്ത് എല്ലാ വര്‍ഷവും കായിക പരിശീലന പരിപാടികളും സംഘടിപ്പിക്കാറുണ്ട്. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോജി പോള്‍ പദ്ധതി വിശദീകരിച്ചു. മുളംകുന്നത്തുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബെന്നി സ്വാഗതവും സെക്രട്ടറി ഷിനില്‍ സിഎന്‍ നന്ദിയും പ്രകടിപ്പിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *