റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആംആദ്‌മി പാര്‍ട്ടി നേതാവ്‌ സിസോദിയയെ ഇഡി അറസ്‌റ്റ്‌ ചെയ്‌തു

March 10, 2023 - 8:31 am

ന്യൂ ഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട്‌ ആംആദ്‌മി പാര്‍ട്ടി നേതാവ്‌ മനീഷ്‌ സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ട്രേറ്റ്‌ അറസ്‌റ്റ്‌ ചെയ്‌തു. മദ്യനയത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണത്തിലാണ്‌ സിബിഐ കേസെടുത്തിരിക്കുന്നത്‌. രണ്ടുദിവസത്തെ ചോദം ചെയ്യലിനുശേഷമാണ്‌ അറസ്റ്റ്‌. കഴിഞ്ഞ ആഴ്‌ച സിബിഐ അറസറ്റ് ചെയ്‌ത സിസോദിയയെ കോടതി 14 ദിവസം ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരുന്നു. അതിനുശേഷമാണ്‌ ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്‌.

തുടര്‍ന്നാണ്‌ ഇപ്പോള്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. സിബിഐ കേസില്‍ 2023 മാര്‍ച്ച്‌ 10 വെളളിയാഴ്‌ച സിസോദിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ്‌ 09.03,2023ന് ഇഡിയുടെ അറസ്റ്റ്‌ ഉണ്ടായത്‌. വെളളിയാഴ്‌ച അദ്ദേഹത്തെ ഇഡി കോടതിയില്‍ ഹാജരാക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കുന്ന 2022 നവംബറിലെ ഡല്‍ഹി എക്‌സൈസ്‌ നിയമമാണ്‌ വിവാദത്തിനാധാരം.

മദ്യനയം രൂപീകരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകള്‍ ഉണ്ടെന്ന ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ ലെഫ്‌. ഗവര്‍ണര്‍സിബിഐ അന്വേഷണത്തിന്‌ ശുപാര്‍ശ ചെയതു. എക്‌സൈസ്‌ മന്ത്രിയായ സിസോദിയ ഉള്‍പ്പടെ 15 പേര്‍ക്കെതിരെയാണ്‌ എഫ്‌ഐആര്‍ തയ്യാറാക്കിയത്‌. പിന്നീട്‌ ഇഡിയും കെസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. വിവദങ്ങള്‍ക്കിടെ മദ്യനയം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *