ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പു നടന്ന തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ്. ഇളങ്കോവന് ജയിച്ചുകയറി. ഭരണകക്ഷിയായ ഡി.എം.കെയുടെ പിന്തുണയോടെ മത്സരിച്ച ഇളങ്കോവന് 66,000-ല്‍ അധികം വോട്ടിന്റെ മേല്‍കൈ ലഭിച്ചപ്പോള്‍ എതിരാളി അണ്ണാ ഡി.എം.കെയിലെ കെ.എസ്. തെന്നരസിന് 43,819 പേരുടെ പിന്തുണമാത്രമാണു കിട്ടിയത്.
ഝാര്‍ഖണ്ഡിലെ രാംഗഡ്-23 മണ്ഡലത്തില്‍നിന്ന് ഓള് ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന് സ്ഥാനാര്‍ഥി സുനിത ചൗധരി വിജയിച്ചു. കോണ്‍ഗ്രസിന്റെ ബജ്റങ് മാതോയെ 21,644 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുനിത തോല്‍പ്പിച്ചത്.
പശ്ചിമ ബംഗാളിലെ സാഗര്‍ദിഘി മണ്ഡലത്തില്‍നിന്ന് ബെയ്റോണ്‍ ബിസ്വാസ് വിജയിയായതോടെ ബംഗാള്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് ആദ്യപ്രതിനിധിയായി. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസിലെ ദേബാശിഷ് ബാനര്‍ജിയാണു തോറ്റത്. ബെയ്റോണിന് 47.35% വോട്ടും ദേബാശിഷിന് 34.94% വോട്ടും ലഭിച്ചു.



