റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്19 : ഷൊര്‍ണൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ക്ക് ക്രമീകരണം

July 15, 2020 - 2:48 pm

പാലക്കാട്: കോവിഡ്19 രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ ഷൊര്‍ണൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ക്രമീകരണങ്ങള്‍ ഇപ്രകാരമാണ്.

രജിസ്ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ 2020 സെപ്റ്റംബര്‍ 30 വരെ ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ഥം www.eemployment.kerala.gov.in ലൂടെ ലഭിക്കും. ശരണ്യ, കൈവല്യ തുടങ്ങിയ സ്വയംതൊഴില്‍ പദ്ധതികളുടെ വായ്പാ തിരിച്ചടവ് , എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലിക നിയമനം കിട്ടിയവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നേരിട്ട് ലഭിക്കും.

പുതിയ രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ www.eemployment.kerala.gov.in ലൂടെ ചെയ്യാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2020 ഒക്ടോബര്‍ മുതല്‍ 2020 ഡിസംബര്‍ 31നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പരിശോധനയ്ക്കായി ഹാജരാക്കിയാല്‍ മതിയാകും. 2019 ഡിസംബര്‍ 20 ന് ശേഷം ജോലിയില്‍ നിന്നും നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2020 ഡിസംബര്‍ 31 വരെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കുന്നതാണ്.

2020 ജനുവരി മുതല്‍ 2020 സെപ്റ്റംബര്‍ വരെ രജിസ്ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് 2020 ഡിസംബര്‍ 31 വരെ രജിസ്ട്രേഷന്‍ പുതുക്കല്‍ അനുവദിക്കും . 2019 മാര്‍ച്ചിനോ അതിനുശേഷമോ രജിസ്ട്രേഷന്‍ പുതുക്കേണ്ട പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ ആനുകൂല്യം 2020 ഡിസംബര്‍ 31 വരെ ലഭിക്കും. ഈ കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍/ ഇ-മെയില്‍ മുഖേനയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടും രജിസ്ട്രേഷന്‍ പുതുക്കാം.

ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കായോ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനോ ഷൊര്‍ണൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി 0466 – 2960089 എന്ന ഫോണ്‍ നമ്പറിലോ teeshnr.emp.lbr@kerala.gov.in ലൂടെയോ ബന്ധപ്പെടാവുന്നതാണ്.

കോവിഡ് 19 പ്രതിരോധത്തിനായി വകുപ്പ് കൈക്കൊള്ളുന്ന നടപടികളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിച്ച് ഓണ്‍ലൈന്‍ മുഖേനയുള്ള സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഷൊര്‍ണ്ണൂര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6150/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *