റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പദ്മിനിയിൽ കുഞ്ചാക്കോ ബോബന്റെ നായിക മഡോണ സെബാസ്റ്റ്യന്‍

January 10, 2023 - 7:09 am

കുഞ്ചാക്കോ ബോബനെ നായകനാക്കി ലീഡ്- സെന്ന ഹെഗ്‌ഡെയുടെ സംവിധാനം ചെയ്യുന്ന പദ്‌മിനി കൊല്ലങ്കോട് ചിത്രീകരണം ആരംഭിച്ചു.

പദ്‌മിനി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ലൊക്കേഷനില്‍ കുഞ്ചാക്കോ ബോബന്‍ ജോയിന്‍ ചെയ്യും. പുതുവര്‍ഷത്തില്‍ കുഞ്ചാക്കോ ബോബന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പദ്‌മിനി. പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച മഡോണ സെബാസ്റ്റ്യന്‍ ആണ് നായിക.

കുഞ്ചാക്കോ ബോബനും മഡോണയും ആദ്യമായാണ് ഒരുമിക്കുന്നത്. 1774 വൈറ്റ് ആള്‍ട്ടോ എന്ന ചിത്രത്തിനുശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിനു കുഞ്ഞിരാമായണത്തിന് രചന നിര്‍വഹിച്ച ദീപു പ്രദീപ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: ജേക്‌സ് ബിജോയ്. പി.ആര്‍.ഒ എ.എസ്. ദിനേശ്. അതേസമയം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചേകവര്‍ ആണ് റിലീസിനു ഒരുങ്ങുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം. അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവര്‍ കുഞ്ചാക്കോ ബോബനൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജോയ് മാത്യുവാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *