എരുമേലി: ബഫർസോൺ വിഷയത്തിൽഎരുമേലി പഞ്ചായത്തിൽ വൻപ്രതിഷേധം. എരുമേലിയിലെ ഏയ്ഞ്ചൽവാലിയിൽ നാട്ടുകാർ വനംവകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തുകയും വനംവകുപ്പ് ഓഫീസിനു മുന്നിലെത്തി ബോർഡ് പിഴുതുമാറ്റുകയും ചെയ്തു.
തുടർന്ന്, ഓഫീസിന്റെ മുന്നിൽ വച്ച് തന്നെ ബോർഡിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. സർക്കാർ പുറത്തിറക്കിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയ പ്രദേശം വനഭൂമിയിലാണെന്നാരോപിച്ചായിരുന്നു ജനകീയ പ്രതിഷേധം

