റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റഷ്യ-യുക്രെയ്ന്‍ യുദ്ധം; 13,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍

December 2, 2022 - 10:30 am

മോസ്‌കോ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ രാജ്യത്തിന്റെ 13,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍. പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്‌കിയുടെ ഉപദേശകന്‍ മിഖാലിയോ പൊഡോലിയാക് ആണ് യുക്രെയ്‌നുണ്ടായ സൈനിക നഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. എന്നാല്‍ മിഖാലിയോയുടെ പ്രസ്താവന യുക്രെയ്ന്‍ സൈന്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുദ്ധം രൂക്ഷമായിരിക്കെ രാജ്യത്ത് ദിവസവും 100നും 200നും ഇടയില്‍ സൈനികര്‍ കൊല്ലപ്പെട്ട ദിവസങ്ങളുണ്ടെന്നും മിഖാലിയോ പൊഡോലിയാക് വ്യക്തമാക്കുന്നു. ജൂണിലും ദിനംപ്രതി കൊല്ലപ്പെടുന്ന സൈനികരുടെ കണക്കുകള്‍ യുക്രെയ്ന്‍ പുറത്തുവിട്ടിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 മുതല്‍ ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും മിഖാലിയോ പൊഡോലിയാക് വിശദീകരിക്കുന്നു . 10,000 മുതല്‍ 15,000 വരെ റഷ്യന്‍ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും മിഖാലിയോ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *