മദ്രസ വിദ്യാര്‍ഥിനിയെ നിലത്തെറിഞ്ഞ പ്രതി അറസ്റ്റില്‍

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് മദ്രസ വിദ്യാര്‍ഥിനിയോട് യുവാവിന്റെ ക്രൂരത. വിദ്യാര്‍ഥിനിയെ യുവാവ് പൊക്കിയെടുത്ത് നിലത്തെറിയുകയായിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം സ്വദേശി സിദ്ധിഖിനെ പോലീസ് അറസ്റ്റ് ചെയ്തു.മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി മറ്റൊരു കുട്ടിക്കൊപ്പം റോഡില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് കുഞ്ചത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് പ്രകോപനമില്ലാതെ എടുത്തുയര്‍ത്തി നിലത്തിട്ടത്. വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ അയല്‍വാസിയാണിയാള്‍. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ ഇടപെട്ട ബാലാവകാശ കമ്മിഷന്‍, കര്‍ശന നടപടിയെടുക്കാന്‍ മഞ്ചേശ്വരം പോലീസിന് നിര്‍ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →