റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സപ്ലൈകോ ആര്‍ക്കൈവ്സ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും

സപ്ലൈകോ ആർക്കൈവ്സിന്റെ ഉദ്ഘാടനം നവംബർ 18 വെള്ളി രാവിലെ 9ന്  ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വക്കേറ്റ് ജി.ആർ അനിൽ കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നിര്‍വഹിക്കും.

48 വർഷം പിന്നിട്ട സപ്ലൈകോ സമീപ കാലത്ത് നടത്തിയ ശ്രദ്ധേയ ചുവടുവയ്പ്പുകളുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, ശാസ്ത്രീയ സംഭരണ മാതൃകകൾ, ഗുണനിലവാര പരിശോധന  ഉപകരണങ്ങൾ  തുടങ്ങിയവയാണ് ആര്‍ക്കൈവ്സിലുള്ളത്.  ഓഗസ്റ്റ് 25ന് പ്രവര്‍ത്തനമാരംഭിച്ച സപ്ലൈകോ റിസർച്ച് ആന്റ് ട്രെയിനിംഗ് അക്കാദമിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ്  ആർക്കൈവ്സ് സജ്ജീകരിക്കുന്നത് .

 ഭക്ഷ്യവസ്തുക്കളുടെ ശാസ്ത്രീയ സംഭരണ രീതികളും ഗുണനിലവാര പരിശോധനാ നടപടികളും സപ്ലൈകോ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പരിചിതമാക്കുന്നതിനായാണ് ആര്‍ക്കൈവ്സ് തയ്യാറാക്കിയിരിക്കുന്നതെന്ന്  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്ജോഷി അറിയിച്ചു. 

കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻറിലും  സപ്ലൈകോയിലും  ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. 

ഭക്ഷ്യധാന്യങ്ങളുടെ ഈർപ്പം പരിശോധിക്കുവാൻ ഉപയോഗിച്ചിരുന്ന ഹോട്ട് എയർ ഓവൻ, രാസ പരിശോധനയുടെ ഭാഗമായി ആഷ് ടെസ്റ്റിന് ഉപയോഗിച്ചിരുന്ന മഫിൾ ഫർണസ്, ഭക്ഷ്യധാന്യങ്ങളുടെ വലിപ്പം പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ലാബ് സിഫ്റ്ററും സീവ് സെറ്റും, സീഡ് ഗ്രേഡർ,  ഹോട്ട് പ്ലേറ്റ്,  ഇല്യൂമിനേറ്റഡ് പ്യൂരിറ്റി ബോർഡ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. 

ഭക്ഷ്യധാന്യസംഭരണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന കീടങ്ങളുടെ മൗണ്ട് ചെയ്ത സാമ്പിളുകളും  ഇവയുടെ ജീവിതചക്രവും നിയന്ത്രണ മാര്‍ഗങ്ങളും വിശദമാക്കുന്ന  വീഡിയോയും പ്രദര്‍ശനത്തിനുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *