തമാന്‍ ഹുതന്‍ രായ എന്‍ഗുറാ റായ് കണ്ടല്‍ക്കാടുള്‍ സന്ദര്‍ശിച്ച് മോദി

ന്യൂഡല്‍ഹി: ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടല്‍ക്കാടുകള്‍ സന്ദര്‍ശിച്ചു.മറ്റ് ജി-20 നേതാക്കള്‍ക്കൊപ്പമാണ് തമാന്‍ ഹുതന്‍ രായ എന്‍ഗുറാ റായ് കണ്ടല്‍ക്കാടുകളില്‍ സന്ദര്‍ശനം നടത്തിയത്.ആഗോള സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്തോനേഷ്യന്‍ ജി-20 പ്രസിഡന്‍സിക്ക് കീഴിലുള്ള ഇന്തോനേഷ്യയുടെയും യുഎഇയുടെയും സംയുക്ത സംരംഭമായ മംഗ്രോവ് അലയന്‍സ് ഫോര്‍ ക്ലൈമറ്റില്‍ (എംഎസി) ഇന്ത്യ ചേര്‍ന്നിട്ടുണ്ട്.ഇന്ത്യയില്‍ 5000 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന 50-ലധികം കണ്ടല്‍ ഇനങ്ങളെ കാണാം. ജൈവവൈവിധ്യത്തിന്റെ സമ്പന്നമായ ഇടങ്ങളും ഫലപ്രദമായ കാര്‍ബണ്‍ സിങ്കുകളായി വര്‍ത്തിക്കുന്നതുമായ കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും ഇന്ത്യ ഊന്നല്‍ നല്‍കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →