ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതു തെറ്റായെന്ന് സമ്മതിച്ച് സെപ് ബ്ലാറ്റര്‍

സൂറിച്ച്: ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതു തെറ്റായെന്ന് സമ്മതിച്ച് ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍. സ്വിറ്റ്സര്‍ലന്‍ഡിലെ ടാഗസ് അന്‍സീഗര്‍ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബ്ലാറ്റര്‍ തുറന്നു പറഞ്ഞത്. ബ്ലാറ്റര്‍ പ്രസിഡന്റായിരിക്കേ 2010 ലാണ് ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നത്.മനുഷ്യാവകാശ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാണ് ഖത്തറിനെ പരിഗണിച്ചതെന്ന് ബ്ലാറ്റര്‍ സമ്മതിച്ചു. 86 വയസുകാരനായ ബ്ലാറ്റര്‍ ഖത്തറിനു വേദി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തെത്തുടര്‍ന്നു ജയിലിലായിരുന്നു.സ്വിസ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. വിധിക്കെതിരേ പ്രോസിക്യൂട്ടര്‍മാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. 17 വര്‍ഷം ഫിഫ പ്രസിഡന്റ് സ്ഥാനത്തിരുന്നയാളാണ്. 2010 ലെ ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് 2018 ലെ ലോകകപ്പ് റഷ്യയിലും തുടര്‍ന്നു ഖത്തറിനും വേദി നല്‍കാന്‍ തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →