റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പന്തളം ഭാഗത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊളളണമെന്ന് അടൂര്‍ താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു. അടൂര്‍ നഗരസഭാ ചെയര്‍മാന്‍  ഡി.സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ തഹസില്‍ദാര്‍, തഹസില്‍ദാര്‍ (എല്‍.ആര്‍), വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പന്തളം ടൗണിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അടിയന്തിര നടപടികള്‍ കൈക്കൊളളണം.

അടൂര്‍ ടൗണിലെ മയക്കുമരുന്ന് കച്ചവടം തടയുന്നതിന് നടപടി സ്വീകരിക്കണം. അടൂര്‍ ടൗണിലെ ഹോട്ടലുകളില്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ പ്രവര്‍ത്തന ക്ഷമമാണോ എന്ന് പരിശോധിക്കണം. അല്ലാത്തപക്ഷം അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊളളുന്നതിന് നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്  നിര്‍ദ്ദേശം നല്‍കി. അടൂര്‍ ടൗണില്‍ കുടിവെളള ലഭ്യത വര്‍ധിപ്പിക്കുന്നതിന്  ആവശ്യമായ നടപടികള്‍ വാട്ടര്‍ അതോറിറ്റി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കി. അടൂര്‍ ബൈപാസില്‍ അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബൈപാസിലെ വാഹന പാര്‍ക്കിംഗ് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊളളണമെന്ന് കെഎസ്ടിപിക്കും നിര്‍ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *