റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വളാഞ്ചേരി: സഹോദരങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിനു പിന്നിലിടിച്ചുമറിഞ്ഞ് യുവതി മരിച്ചു. കാവുംപുറം ഉണ്ണിയേങ്ങല്‍ യൂസഫിന്റെ മകള്‍ ജുമൈല(23)യാണു മരിച്ചത്. പരുക്കേറ്റ സഹോദരന്‍ ജാബിര്‍ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വട്ടപ്പാറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിനു സമീപമാണ് അപകടമുണ്ടായത്. യുവതിയുടെ ജോലി ആവശ്യാര്‍ത്ഥം സഹോദരനോടൊപ്പം കോട്ടക്കലിലേക്കു പോകുംവഴി നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മുമ്പില്‍ പോകുകയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ ജുമൈലയ്ക്കു സാരമായി പരുക്കേറ്റു. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ ഉള്‍പ്പെട്ട കാര്‍ നിര്‍ത്താതെ പോയി. വളാഞ്ചേരി എസ്.എച്ച്.ഒ: എന്‍.ആര്‍. സുജിത്ത് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തൊഴുവാനൂര്‍ ജുമാമസ്ജിദില്‍ കബറടക്കി. മാതാവ്: സൈനബ, മറ്റു സഹോദരങ്ങള്‍: ജംഷീര്‍, ജസീല, ജസീന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *