റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തേൻകെണിയെന്ന് സംശയം; പോലീസില്‍ പരാതിപ്പെട്ട് ബി.ജെ.പി. എം.എല്‍.എ.

ചിത്രദുര്‍ഗ: മുതിര്‍ന്ന ബി.ജെ.പി. നേതാവിനു മുന്നില്‍ വാട്ട്സ്ആപ്പ് വീഡിയോ കോളിലെത്തിയ യുവതി വസ്ത്രമുരിഞ്ഞു. തേൻകെണി സംഭവങ്ങള്‍ തുടര്‍ക്കഥയായ കാലത്തെ അപായം മുന്നില്‍ക്കണ്ട് പരാതിയുമായി അഞ്ചുവട്ടം എം.എല്‍.എയായ നേതാവ് പോലീസിനു മുന്നില്‍.

കര്‍ണാടകത്തിലെ ബി.ജെ.പി. നിയമസഭാംഗം ജി.എച്ച്. ദിപ്പറെഡ്ഡിയാണ് (75) സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള കെണിയില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഒക്ടോബർ 31 ന്‌ വൈകിട്ടാണ് അജ്ഞാത യുവതിയുടെ വാട്ട്സ്ആപ്പ് വീഡിയോ കോള്‍ എം.എല്‍.എയ്ക്കെത്തിയത്. യുവതിയെ പരിചയമില്ലെങ്കിലും ജനപ്രതിനിധിയെന്ന നിലയില്‍ അറ്റന്‍ഡ് ചെയ്തു. ചോദ്യങ്ങള്‍ക്കു യുവതി വ്യക്തമായ മറുപടി നല്‍കാതിരുന്നതോടെ എം.എല്‍.എ. കോള്‍ കട്ട്ചെയ്തു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാമത്തെ വിളിയെത്തി. അറ്റന്‍ഡ് ചെയ്തതിനു പിന്നാലെ എം.എല്‍.എയെ ഞെട്ടിച്ച് യുവതി വസ്ത്രം അഴിച്ചുതുടങ്ങി. അപായം മണത്ത തിപ്പറെഡ്ഡി കോള്‍ കട്ട് ചെയ്തെങ്കിലും യുവതി വിട്ടില്ല. അശല്‍ലവീഡിയോ എം.എല്‍.എയ്ക്ക് അയച്ചുകൊടുത്തായിരുന്നു അടുത്ത പ്രകോപനം. പിന്നാലെ വീണ്ടും വിളിയെത്തിയതോടെ ഭാര്യയ്ക്ക് എം.എല്‍.എ. ഫോണ്‍ കൈമാറി. അവ ര്‍ കോള്‍ ഡിസ്‌കണക്ട് ചെയ്തശേഷം നമ്പര്‍ ബ്ലോക്ക് ചെയ്തു. തുടര്‍ന്നു വിവരം പോലീസില്‍ അറിയിച്ചു. അതിനുശേഷം പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം സ്റ്റേഷനിലെത്തി രേഖാമൂലം സൈബര്‍ സെല്‍ വിഭാഗത്തിനു പരാതി സമര്‍പ്പിക്കുകയായിരുന്നു. നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *