റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവേക് സംവിധാനം ചെയ്ത് അമല പോള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ദ് ടീച്ചർ.അഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷം അമല പോള്‍ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.അമലയുടെ പിറന്നാള്‍ ദിനത്തില്‍സസ്പെന്‍സ് ത്രില്ലറായ ഈ ചിത്രത്തിന്റെറിലീസ് തീയതിയും ചിത്രത്തിന്റെ പ്രത്യേക പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.

മഞ്ജു പിള്ള, ചെമ്ബന്‍ വിനോദ് ജോസ്, ഹക്കിം ഷാജഹാന്‍, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങന്‍, അനുമോള്‍, മാല പാര്‍വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.പി.

വി ഷാജി കുമാറും സംവിധായകന്‍ വിവേകും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്ത്, നിർവ്വഹിക്കുന്നു. നട്ട്മഗ് പ്രൊഡക്ഷന്‍സിനുവേണ്ടി വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വി. ടി .വി ഫിലിംസ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്നചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം . പി .ആര്‍. ഒ പ്രതീഷ് ശേഖര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *