റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥിനികള്‍ക്ക് 50,000 രൂപ വരെ സ്‌കോളര്‍ഷിപ്പ്

October 25, 2022 - 4:19 pm

തിരുവനന്തപുരം: മാതാവോ, പിതാവോ, ഇരുവരുമോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥിനികള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പിനു അപേക്ഷിക്കാം. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കാണ് 50,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്.

പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് കൂടുതല്‍ പഠനാവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സ്‌കോളര്‍ഷിപ്പ് ആവിഷ്‌ക്കരിച്ചത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്കും സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഓഫീസുകളിലും ഓണ്‍ലൈനായും അപേക്ഷ നല്‍കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *