റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാട്സാപ്പ് സേവനങ്ങള്‍ പുനസ്ഥാപിച്ചു

October 25, 2022 - 4:25 pm

ന്യൂഡല്‍ഹി: സെര്‍വറുകള്‍ തകരാറിലായതിനെ തുടര്‍ന്ന് നിശ്ചലമായ വാട്സാപ്പ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. 2022 ഒക്‌ടോബര്‍ 25ന് ഉച്ചയ്ക്ക് 12ഓടെ നിലച്ച വാട്സാപ്പ് 2.15ഓടെയാണ് തിരിച്ചെത്തിയത്. രണ്ടേകാല്‍ മണിക്കൂറോളമാണ് ലോകമാകെ വാട്സാപ്പിന്റെ സേവനങ്ങള്‍ സ്തംഭിച്ചത്.

ഇതാദ്യമായാണ് ഇത്രയും സമയം സേവനങ്ങള്‍ തടസ്സപ്പെടുന്നത്. ഫേസ് ബുക്കിന്റെ അനുബന്ധ സ്ഥാപനമായ വാട്‌സാപ്പ് പ്രവര്‍ത്തിക്കാത്തതിലുള്ള പ്രതിഷേധം ഫേസ്ബുക്കിലും ട്വിറ്ററിലും നിറഞ്ഞിരുന്നു. കഴിഞ്ഞ സെപ്തംബറിലും ആഗോള വ്യാപകമായി വാട്‌സാപ്പ് സേവനങ്ങള്‍ മുടങ്ങിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *