റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടര വയസുകാരന്‍ സ്വിമ്മിങ്പൂളില്‍ മുങ്ങി മരിച്ചു

September 6, 2022 - 8:21 pm

കോറോം (വയനാട്): വയനാട്ടില്‍ വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ രണ്ടര വയസുകാരന്‍ റിസോര്‍ട്ടിലെ സ്വിമ്മിങ്പൂളില്‍ മുങ്ങിമരിച്ചു. വടകര എസ്.എന്‍. കോളജിലെ ലാബ് ടെക്നീഷ്യന്‍ വടകര പുതുപ്പണം പാലയാട്നട ഗുരുമഹസില്‍ ശരണ്‍ദാസിന്റെയും ഓര്‍ക്കാട്ടേരി ആശാ ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരി നിബിനയുടെയും മകന്‍ സിദ്ധവ് ശരണ്‍ ആണ് മരിച്ചത്.

06/09/2022 തിങ്കളാഴ്ച ഉച്ചയ്ക്കാണ് നാലു കുട്ടികള്‍ ഉള്‍പ്പെടെയുള്ള 12 അംഗസംഘം കോറോത്തെ വയനാട് വില്ലേജ് റിസോര്‍ട്ടിലെത്തിയത്. ഇവര്‍ ആരും സ്വിമ്മിങ്പൂളില്‍ പോയിരുന്നില്ല. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് വൈകുന്നേരം നാലരയോടെ സിദ്ധവിനെ സ്വിമ്മിങ്പൂളില്‍ കണ്ടെത്തിയത്. ഉടന്‍ മാനന്തവാടിയിലെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

തൊണ്ടര്‍നാട് എസ്.ഐ.: എന്‍. അജീഷ്‌കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പാര്‍ഥിവ് സിദ്ധവിന്റെ ഏക സഹോദരനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *