റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനീസ് കപ്പല്‍: സ്ഥിതിഗതികള്‍ ഇന്ത്യയ്ക്ക് മനസിലാകുമെന്ന് ശ്രീലങ്കന്‍ മന്ത്രി

August 22, 2022 - 10:46 am

കൊളംബോ: ചൈനീസ് കപ്പല്‍ യുവാന്‍ വാങ്-5 ഹമ്പന്‍ടോഡ തുറമുഖത്ത് എത്തുന്ന സാഹചര്യം ഇന്ത്യയ്ക്ക് മനസിലാകുമെന്നാണ് വിശ്വാസമെന്ന് ശ്രീലങ്കന്‍ ടൂറിസം മന്ത്രി ഹരിന്‍ ഫെര്‍നാണ്ടോ. സ്ഥിതിഗതികള്‍ ഇന്ത്യയ്ക്ക് മനസിലാകുമെന്നും അതുകൊണ്ട് തന്നെ കാര്യമായ നയതന്ത്രപ്രതിസന്ധികള്‍ക്ക് സാധ്യതയില്ലെന്നും അദ്ദേഹം വിശദമാക്കി. അതേസമയം, നേരത്തേയുള്ള അറിയിപ്പ് പ്രകാരം കപ്പല്‍ തുറമുഖം വിടേണ്ടതാണ്. ഗവേഷണക്കപ്പല്‍ എന്ന വ്യാജേനയാണ് ചാരക്കപ്പലായ യുവാന്‍ വാങ്-5 നെ ചൈന, ശ്രീലങ്കന്‍ തീരത്ത് എത്തിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ 11 ന് കപ്പല്‍ ശ്രീലങ്കയിലെത്തുമെന്നുള്ള അറിയിപ്പിനെ ഇന്ത്യ ആശങ്കയോടെയാണ് കണ്ടത്. ഇന്ധനം നിറയ്ക്കാനാണ് കപ്പല്‍ ലങ്കയില്‍ എത്തുന്നതെന്ന്‌ ചൈന പറഞ്ഞു. എന്നാല്‍, ചൈനയുടെ ഉദ്ദേശ്യശുദ്ധി കൃത്യമായി അറിയുന്നതിനാല്‍ ഇന്ത്യ നീക്കത്തെ നഖശിഖാന്തം എതിര്‍ത്തു. ഡല്‍ഹിയില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായതോടെ കപ്പലിന്റെ വരവു നീട്ടിവെയ്ക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *