റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസവും ശക്തമായി തുടരുകയാണ്. വിഴിഞ്ഞം പദ്ധതി നിർമാണം നടക്കുന്നിടത്തേക്ക് റാലിയായി പോകാൻ അനുവദിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. 18/08/22 വ്യാഴാഴ്ച രാവിലെ ബൈക്ക് റാലിയായി എത്തിയ സമരക്കാര്‍ പൊലീസിന്റെ ബാരിക്കേഡ് തകർക്കാണ് ശ്രമിച്ചു. അതേസമയം, വിഷയത്തില്‍ സർക്കാർ ചർച്ചയ്ക്ക് തയ്യാറായി. റവന്യൂ- തുറമുഖ- ഫിഷറീസ് മന്ത്രിമാർ സമരക്കാരുമായി ചർച്ച നടത്തും. 15/08/22 തിങ്കളാഴ്ചയോടെ ചർച്ചയുണ്ടാകും. ഫിഷറീസ് മന്ത്രി ദില്ലിയിൽ നിന്ന് തിരിച്ചെത്തിയാൽ തീരുമാനം ഉണ്ടാകും. സമരം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ശ്രമമെന്ന് മന്ത്രി ആന്‍റണി രാജു പ്രതികരിച്ചു.

കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് 18/08/22 വ്യാഴാഴ്ച സമരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തി. ഇതേ മാതൃകയിൽ ആഗസ്റ്റ് 31ാം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. സ്ഥലത്തെ പൊലീസ് നയതന്ത്രങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും ക്രമസമാധാന വിഷയങ്ങളിൽ അല്ല ചർച്ച വേണ്ടത് എന്ന നിലപാടിലാണ് അതിരൂപത. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവാസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത ഉപരോധ സമരം നടത്തുന്നത്. അതിനിടെ വിഴിഞ്ഞത്തെ മത്സത്തൊഴിലാളികളുടെ സമരപന്തലിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെത്തി. കോൺഗ്രസ് നേരത്തെ തന്നെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *