ഈ വര്‍ഷം ഡിസംബറിന് മുന്‍പ് കൊവിഡ് വാക്സിന് വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൗമ്യ സ്വാമിനാഥനാണ് ഇന്നലെ (19-06-20) ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്.
പത്തോളം വാക്സിനുകള്‍ ഇപ്പോള്‍ തയ്യാറാണ്. ഇതില്‍ മൂന്ന് വാക്സിന് അവസാനഘട്ട പരീക്ഷണത്തിലേക്ക് എത്തുമെന്ന പ്രതീക്ഷിക്കുന്നുണ്ട്. ഇവ എല്ലാം തികഞ്ഞ ഒരു വാക്സിനായി രൂപപ്പെടുത്തുവനാണ് ഇപ്പോള്‍ ലോകാ രോഗ്യസംഘടനയുടെ ഊന്നല്‍, നമ്മള് ഭാഗ്യവന്മാര് ആണെങ്കില്‍ ഈ വര്‍ഷം അവസാനം രണ്ട് വാക്സിനുകള്‍ എങ്കിലും എല്ലാ പരീക്ഷണവും പൂര്‍ത്തി യാക്കി ഇറങ്ങും – ഡോ. സൗമ്യ സ്വാമിനാഥന് പറയുന്നു.
അതേ സമയം മലേറിയയ്ക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്ലോറോ ക്വിന്‍ കൊവിഡ് മരണം തടയും എന്നതിന് കൃത്യമായ ഒരു തെളിവും ഗവേഷണങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് അവര്‍ അറിയിച്ചു. ലോകാ രോഗ്യസംഘടന നേതൃത്വം നല്കുന്ന ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റ സെഫ്റ്റി മോണിറ്ററിംഗ് കമ്മിറ്റി വിവിധ പരീക്ഷണഫലങ്ങള്‍ പരിശോധിച്ചാണ് ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നില്ലെന്ന് കണ്ടെത്തിയത് എന്നും ഡോ. സൗമ്യ സ്വാമിനാഥന് അറിയിച്ചു.

