റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടര വയസുകാരിയുടെ വിയോഗത്തിൽ മന്ത്രി വീണാ ജോർജ് അനുശോചിച്ചു

കണ്ണൂർ ജില്ലയിലെ കണിച്ചാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ നാദിറ റഹീമിന്റെ രണ്ടര വയസുകാരിയായ മകൾ നുമ തസ്ലിൻ പ്രദേശത്തുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് രൂപപ്പെട്ട ശക്തമായ വെള്ളപ്പാച്ചിലിൽപ്പെട്ട് മരണമടഞ്ഞ സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അതീവ ദു:ഖം രേഖപ്പെടുത്തി. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് നാദിറ. തികച്ചും ദൗർഭാഗ്യകരമായ സംഭവമാണിത്. കുഞ്ഞുമോളുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *