ഹിന്ദുവികാരം വ്രണപ്പെടുത്തി: ലീന മണിമേഖലയ്ക്കെതിരെ പരാതി

ന്യൂഡല്‍ഹി: ഹിന്ദു ദേവതയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് തമിഴ് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലയ്ക്കെതിരെ പരാതി. ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഡല്‍ഹി പോലീസില്‍ പരാതി. കാളി ദേവിയുടെ വേഷമണിഞ്ഞ സ്ത്രീ സിഗരറ്റ് വലിക്കുന്ന പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. എല്‍ജിബിടിക്യു സമൂഹത്തിന്റെ പതാകയും പോസ്റ്ററില്‍ പങ്കുവച്ചിട്ടുണ്ട്. മധുരയില്‍ ജനിച്ച ടൊറന്റോ ആസ്ഥാനമാക്കിയ സംവിധായികയാണ് ലീന മണിമേഖല. ടൊറന്റോയിലെ ആഗാ ഖാന്‍ മ്യൂസിയത്തിലെ റിഥംസ് ഓഫ് കാനഡ വിഭാഗത്തിന്റെ ഭാഗമായിരുന്നു ഈ ചിത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →