റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്


മുംബൈ : ബൃഹത് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കോവിഡ്19 ഡാറ്റയില്‍ നിന്നാണ് 1000 മുതല്‍ 2000 പേര്‍വരെയുള്ള കോവിഡ് രോഗികളെ കണ്ടെത്താന്‍ ബുദ്ധിമുട്ട് ആയിരിക്കുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ മരണപ്പെടുകയോ ചെയ്തിട്ടില്ല. സാധാരണയായി നഗരത്തില്‍ രോഗബാധ സ്ഥിരീകരിച്ചാല്‍ ആശുപത്രിയില്‍ നിന്ന് നേരിട്ട് ഐസിഎമ്മാറിലേക്കാണ് അറിയിപ്പ് എത്തുന്നത്. അവിടുന്ന് സംസ്ഥാനത്തെ കോവിഡ് നിര്‍മ്മാര്‍ജ്ജന വകുപ്പിലേക്കും പിന്നീട് ബന്ധപ്പെട്ട വ്യക്തിയുടെ വാര്‍ഡിലേക്കും അറിയിപ്പുകള്‍ എത്തിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും മേല്‍വിലാസം തെറ്റുന്നത് രോഗിയെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് വര്‍ദ്ധിപ്പിക്കുന്നു. ചെറിയ ലക്ഷണങ്ങള്‍ മാത്രം ഉള്ളവരാണ് അധികവും. അതുകൊണ്ട് തന്നെ ആശുപത്രിയില്‍ വരാതെ വീട്ടില്‍ തന്നെ നിരീക്ഷണം ഉറപ്പാക്കുകയാണ് പതിവ്.

ഗ്രാമങ്ങളില്‍ ഉള്ള പലരും ലോകത്തിലെ ബന്ധുക്കളുടെ മേല്‍വിലാസം തന്ന് പോകുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ അദ്ധ്യാപകര്‍ക്കാണ് ഇവരെ കണ്ടെത്താനാവാത്തവരെ ബന്ധപ്പെടാനുള്ള ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. പ്രസ്തുത വിഭാഗത്തിന്റെ ചുമതലയുള്ള അശ്വിനി ഇവരെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിയിച്ചു.

കണ്ടെത്താനാവാത്തവരെ രോഗം ഭേദമായവരുടെ കൂട്ടത്തില്‍ പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഇതിനായി പോലീസിന്റെ സഹായം ആവശ്യപ്പെടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *