റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്

June 30, 2022 - 8:50 am

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്വപ്ന സുരേഷ്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരൺ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരൺ ഇടനിലക്കാരൻ അല്ലെങ്കിൽ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചു. അടിയന്തിര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ തള്ളിക്കൊണ്ടാണ് സ്വപ്നയുടെ പുതിയ ഗൂരുതര ആരോപണങ്ങൾ.

ക്ലിഫ് ഹൗസിൽ രഹസ്യ മീറ്റിങ്ങിന് താൻ തനിച്ച് പോയിട്ടുണ്ട്. 2016 മുതൽ 2020 വരെ പല തവണ പോയിട്ടുണ്ട്. സിസിടി വി ദൃശ്യങ്ങൾ പുറത്തു വിടൂ. ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടൂ. തന്റെ കൈയ്യിലും സിസിടിവി ദ്യശ്യങ്ങളുണ്ട്. മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനൽവഴി എന്തിനു കൊണ്ടുപോയി? ബാഗിൽ ഉപഹാരമെങ്കിൽ എന്തിന് നയതന്ത്രചാനൽ വഴി കൊണ്ടുപോയി. താൻ പറയുന്നത് കള്ളമല്ല. ആരാണ് തനിക്ക് ജോലി തന്നത് ?പിഡബ്ല്യുസിയാണ് തനിക്ക് ജോലി നൽകിയത്.

ഷാർജ ഭരണാധികാരിക്ക് കൈക്കൂലി നൽകിയെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്. യുഎഇ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച ചട്ടങ്ങൾ മറികടന്നായിരുന്നു. ഈ കൂടിക്കാഴ്ച്ചക്ക് എം.ഇ.എ അനുമതിയുണ്ടായിരുന്നില്ല. വീണ വിജയന്റെ ബിസിനസ് താൽപര്യപ്രകാരമാണ് ഷാർജ ഷെയ്ഖിനെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചത്. ഡി.ലിറ്റിന് എത്തിയ ഷാർജ ഷെയ്ഖിനെ റൂട്ട് മാറ്റിയാണ് ക്ലിഫ് ഹൗസിൽ എത്തിച്ചത്. ഷാർജ ഷെയ്ഖിന് മുഖ്യമന്ത്രിയുടെ ഭാര്യയും മകളും സമ്മാനം നൽകുന്നതിന്റെ ദൃശ്യം തൻറെ കൈവശമുണ്ട്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല.

സ്പ്രിംഗ്ളറിന് പിന്നാലെ ബുദ്ധികേന്ദ്രം വീണാ വിജയനാണ്. സ്പ്രിംഗ്ളർ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കർ പറഞ്ഞു. പിന്നിൽ വീണ വിജയനെന്നും പറഞ്ഞു. ശിവശങ്കർ ബലിയാടാവുകയായിരുന്നു. എക്സോലോജിക്കിൻറെ ഇടപെടൽ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജൻസികൾക്ക് നൽകിയിട്ടുണ്ട് എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിലെ അടിയന്തിര പ്രമേയ ചർച്ചയോടെ സ്വർണ്ണക്കടത്ത് വിവാദം അടക്കാനായെന്ന് സർക്കാർ കരുതുമ്പോഴാണ് മുഖ്യമന്ത്രി മറുപടി നൽകേണ്ട, സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സ്വപ്നയുടെ പുതിയ ആരോപണങ്ങൾ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *