റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരിൽ സഹവിദ്യാർത്ഥിനിയെ കുത്തി പരിക്കേൽപ്പിച്ചു

June 30, 2022 - 8:42 am

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ സഹപാഠിയായ വിദ്യാർത്ഥിനി ക്ലാസിൽ വച്ച് കുത്തി പരിക്കേൽപിച്ചു. രാവിലെ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം. നേരത്തെ ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കത്തിന്റെ പേരിലാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. പരിക്കേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും പ്രായപൂർത്തിയാവാത്തവർ ആയതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *