തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റത്തിനിട യിൽ രോഗി മരിച്ച സംഭവത്തിൽ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ഉടൻ ലഭിച്ചേക്കും. ചികിത്സാപിഴവ്, വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്ച എന്നിവയിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രധാനമാണ്. 21/06/22 ചൊവ്വാഴ്ചയാണ് പോസ്റ്റുമോർട്ടം നടന്നത്.
സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സുരേഷിന്റെ സഹോദരൻ കൊടുത്ത പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വൃക്കയടങ്ങിയ പെട്ടിയെടുത്ത് ഓടിയ അരുണ്‍ദേവ് ഉള്‍പ്പടെയുള്ളവരെ 21/06/22 ന് മെഡിക്കൽ കോളേജ് പോലീസ് വിളിപ്പിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്കു ശേഷമാകും കേസെടുക്കുന്നതിൽ തീരുമാനം. സംഭവത്തിൽ ഗുരുതര വീഴ്ച ആരോപിച്ച് മെഡിക്കൽ കോളേജിലെ രണ്ടു വകുപ്പ് മേധാവിമാർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചിരുന്നു.
ആരോഗ്യവകുപ്പിന്റെ നടപടിയിൽ പ്രതിഷേധവുമായി കെജിഎംസിടിഎ മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടന കുറ്റപ്പെടുത്തി. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും കെജിഎംസിടിഎ മുന്നറിയിപ്പ് നൽകി. ഡോക്ടർമാർക്കെതിരായ നടപടിയിൽ കെജിഎംസിടിഎ പ്രഖ്യാപിച്ച പ്രതിഷേധയോഗവും 22/06/22 ബുധനാഴ്ച നടക്കും.



