റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറ് വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

June 16, 2020 - 6:02 pm

തിരുവനന്തപുരം:  കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ആറ് വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു. തൂങ്ങാംപാറ, പൊന്നറ, എട്ടിരുത്തി, കിള്ളി, കാവിന്‍പുറം, കൊല്ലോട് എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുക. പ്രദേശത്തെ സ്‌കൂളുകളിലെ പരീക്ഷകള്‍ സര്‍ക്കാര്‍ നിശ്ചയിച്ചപ്രകാരം മാറ്റമില്ലാതെ നടക്കും. എന്നാല്‍ കോവിഡ് മാനദണ്ഡമനുസരിച്ചുള്ള എല്ലാ സുരക്ഷാമുന്‍കരുതലുളും പാലിക്കണം. ആശുപത്രി ആവശ്യങ്ങള്‍ക്കോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ അല്ലാതെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5257/containment-zones-in-thiruvananthapuram-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *