Tag
ന്യൂസ് ഡെസ്ക്

പ്രീമിയര്‍ ലീഗില്‍ കനത്ത പോരാട്ടം

May 2, 2022 - 2:33 pm

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കിരീടപ്പോരാട്ടം കടുത്തു. ലീഡ്സ് യുണൈറ്റഡിനെതിരേ നടന്ന എവേ മത്സരത്തില്‍ 4-0 ത്തിനു ജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാംസ്ഥാനത്തു തിരിച്ചെത്തി.ന്യൂകാസില്‍ യുണൈറ്റഡിനെ 1-0 ത്തിനു തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഒന്നാംസ്ഥാനത്തെത്തിയെങ്കിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സിറ്റി മുന്നിലെത്തി. സിറ്റിക്ക് 34 കളികളില്‍നിന്ന് 83 പോയിന്റും ലിവര്‍പൂളിന് 82 പോയിന്റുമാണ്. നാലു മത്സരങ്ങള്‍ മാത്രം ശേഷിക്കേ കിരീട പോരാട്ടം അവസാന ആഴ്ചയിലേക്കു നീളുമെന്നുറപ്പായി. തോല്‍വി വഴങ്ങിയ ലീഡ്‌സ് തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. 34 കളികളില്‍നിന്ന് അത്രയും പോയിന്റ് നേടിയ അവര്‍ 17-ാം സ്ഥാനത്താണെങ്കിലും 33 കളികളില്‍നിന്ന് 32 പോയിന്റ് നേടിയ എവര്‍ട്ടന്‍ ആണു പിന്നില്‍. ചെല്‍സിയെ ഇന്നലെ തോല്‍പ്പിച്ച അവര്‍ വീണ്ടും മുന്നേറിയാല്‍ ലീഡ്സ് തരംതാഴ്ത്തല്‍ മേഖലയിലാകും. റോഡ്രി, എന്‍ അകെ, ഗബ്രിയേല്‍ ജീസസ്, ഫെര്‍ണാണ്ടീഞ്ഞോ എന്നിവരാണു സിറ്റിക്കു വേണ്ടി ഗോളുകളടിച്ചത്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍ 3-1 നു ലീസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ടോട്ടനത്തിനു വേണ്ടി സണ്‍ ഹ്യൂങ് മിന്‍ ഇരട്ട ഗോളുകളും ഹാരി കെയ്ന്‍ ഒരു ഗോളുമടിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇഹാഞ്ചോയിലൂടെ ലീസ്റ്റര്‍ ഒരു ഗോള്‍ മടക്കി. 61 പോയിന്റ് നേടിയ ടോട്ടനം നാലാം സ്ഥാനത്താണ്. മൂന്നാം സ്ഥാനക്കാരായ ചെല്‍സിയെ എവര്‍ടണ്‍ 1-0 ത്തിന് ഞെട്ടിച്ചു. റിച്ചാര്‍ലിസണ്‍ ആണു ഗോളടിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *