പുല്‍പ്പളളി: മഞ്ഞപ്പിത്തം ബാധിച്ച് നഴ്‌സ് മരിച്ചു. പാറക്കടവ് കളരിക്കല്‍ ബാബു-മറിയാമ്മ ദമ്പതികളുടെ മകളും മൈക്കാവ് കടുംകീരിയില്‍ വിനുവിന്റെ ഭാര്യയുമായ ഷിജി (40) ആണ് മരിച്ചത്. എര്‍ണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്.
ഈസ്റ്റര്‍ അവധിക്ക് നാട്ടിലെത്തിയതാണ് ഷിജി. മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടര്‍ന്ന് നാട്ടുചികിത്സ നടത്തുന്നതിനിടെയാണ് രോഗം മൂര്‍ച്ചിച്ചത്. തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ രോഗം ഗുരുതരമായതിനെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മക്കള്‍ : അലന്‍,അനറ്റ്.സഹോദരങ്ങള്‍ : ഷിജു ,ജിജു.സംസ്‌കാരം 01.05.2022 ഞായറാഴ്‌ച ചെറ്റപ്പാലം സെന്റ് മേരീസ് സിംഹാസനപളളി സെമിത്തേരിയില്‍

