റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഖ്‌നൗ: അയോധ്യയിലെ മൂന്ന് പള്ളികളില്‍ പന്നിയിറച്ചിയെറിഞ്ഞ ഏഴ് പേര്‍ അറസ്റ്റില്‍. ഖുര്‍ആന്‍ പേജുകള്‍ കീറി അതില്‍ പന്നിയിറച്ചി നിക്ഷേപിച്ച് പള്ളിയിലേക്ക് വലിച്ചെറിഞ്ഞ ഹിന്ദു യോദ്ധ സംഗതന്‍ എന്ന സംഘടനയില്‍പ്പെട്ടവരെയാണ് അറസ്റ്റിലായത്. അയോധ്യ സ്വദേശികളായ മഹേഷ് കുമാര്‍ മിശ്ര, പ്രത്യുഷ് ശ്രീവാസ്തവ, നിതിന്‍ കുമാര്‍, ഗുഞ്ചന്‍ എന്ന ദീപക് കുമാര്‍ ഗൗര്‍, ബ്രിജേഷ് പാണ്ഡെ, ശത്രുഘ്‌നന്‍ പ്രജാപതി, വിമല്‍ പാണ്ഡെ എന്നിവരാണ് പ്രതികള്‍.അയോധ്യയിലെ താത്ഷാ ജുമാ മസ്ജിദ്, ഘോസിയാന മസ്ജിദ്, കശ്മീരി മൊഹല്ലയിലെ പള്ളി എന്നിവിടങ്ങളിലാണ് പന്നിയിറച്ചി എറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് നാല് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ഏഴ് പേര്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. ഇനി നാല് പേര്‍കൂടി അറസ്റ്റിലാകാനുണ്ടെന്ന് അയോധ്യ സീനിയര്‍ പൊലീസ് സൂപ്രണ്ട് ശൈലേഷ് കുമാര്‍ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *