റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരളത്തിലെ വിവിധ കലാലയങ്ങളിൽ പൂർത്തിയായ 17 നിർമ്മാണപ്രവൃത്തികൾ ഏപ്രിൽ 29ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഓൺലൈനായാണ് ഉദ്ഘാടനം നിർവ്വഹിക്കുക. കലാലയങ്ങളുള്ള മണ്ഡലങ്ങളിലെ എംപിമാരും എംഎൽഎമാരും  ചടങ്ങിൽ പങ്കെടുക്കും. 16 കലാലയങ്ങളിൽ റൂസ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച പ്രവൃത്തികളും കല്യാശ്ശേരി മോഡൽ പോളിടെക്നിക് കോളേജിൽ പൂർത്തിയായ  ഒരു പ്രവൃത്തിയുമാണ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
ക്ലാസ്സ് മുറികൾ ഉൾപ്പെട്ട അക്കാദമിക്  ബ്ലോക്കുകൾ, സ്റ്റാഫ് മുറികൾ, ശുചിമുറികൾ, വനിത വിശ്രമ കേന്ദ്രങ്ങൾ, കമ്പ്യൂട്ടർ ലാബ്, ആർട്‌സ് ബ്ലോക്ക്, നവീകരിച്ച ഓഡിറ്റോറിയം, ന്യൂട്രിഷൻ ലാബ്, ടെക്‌സ്‌റ്റൈൽ ലാബ്, ബയോകെമിസ്ട്രി ലാബ്, റിസർച്ച്  ഹോസ്റ്റൽ, മെൻസ് ഹോസ്റ്റൽ, ഹാളുകൾ  തുടങ്ങിയവയാണ് നിർമ്മാണം പൂർത്തീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *