റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് മൂലവും മറ്റു കാരണങ്ങളാലും പുനഃപരിശോധന കുടിശികയായ അളവുതൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനായി പിഴത്തുകയിൽ ഇളവു നൽകി ഒറ്റത്തവണ തീർപ്പാക്കലിലൂടെ മുദ്ര പതിപ്പിക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 25ന് ഉച്ചയ്ക്കു രണ്ടിന് പട്ടം ലീഗൽ മെട്രോളജി ഹെഡ്ക്വാർട്ടേഴ്സിൽ ഭക്ഷ്യ – പൊതുവിതരണ – ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജു, ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി. വർഗീസ് പണിക്കർ, ഉപഭോക്തൃകാര്യ വകുപ്പ് അഡിഷണൽ സെക്രട്ടറി അബ്ദുൾ മജീത് കക്കോട്ടിൽ തുടങ്ങിയവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *