റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജീവിതശൈലി രോഗനിയന്ത്രണത്തിന് ‘നല്ല നടപ്പ്’ ഒരുക്കി രാമങ്കരി പഞ്ചായത്ത്

April 20, 2022 - 10:02 pm

ആലപ്പുഴ: ജീവിത ശൈലിരോഗ നിയന്ത്രണത്തിനായുള്ള വ്യായാമം കൃത്യമായി തുടരുന്നതിന് ജനങ്ങള്‍ക്ക് സഹായഹസ്തവുമായി രാമങ്കരി പഞ്ചായത്ത്. ദിവസവും അരമണിക്കൂര്‍ വ്യായാമം ശീലമാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്ത കൂട്ടം രൂപീകരിച്ചു.

ഓരോ വാര്‍ഡില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ തിരഞ്ഞെടുത്തവരെ ഏകോപിപ്പിച്ച് എല്ലാദിവസവും രാവിലെ പ്രഭാത സവാരി നടത്തും.

ജീവിതശൈലി രോഗമുള്ളവരും പ്രഭാത സവാരിയില്‍ താത്പര്യമുള്ളവരുമായ 15 മുതല്‍ 20 പേര്‍ വരെ ഉള്‍പ്പെടുന്ന സംഘത്തെയാണ് ഓരോ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുത്തത്. പഞ്ചായത്ത് ഇവര്‍ക്ക് പ്രത്യേകം ജേഴ്‌സിയും നല്‍കും. മാസത്തില്‍ ഒരിക്കല്‍ യോഗ പരിശീലനവും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിക്കും.

സംസ്ഥാനത്ത് ആദ്യമായാണ് ജീവിതശൈലി രോഗനിയന്ത്രണത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും പദ്ധതിയുടെ ഉദ്ഘാടനം അടുത്ത മാസം നടത്തുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രകുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *