റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാക്ക ഐ.ടി.ഐയിൽ ഐ.സി.ടി. ലാബ്

April 12, 2022 - 8:21 pm

ആശയ വിനിമയ വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഐ. ടി. ഐ കളിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ചാക്ക ഗവണ്മെന്റ് ഐ. ടി. ഐ യിൽ നൂതന സാങ്കേതിക വിദ്യകളോടെ സജ്ജീകരിച്ച ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി (ഐ. സി. ടി. ലാബ്) പ്രൊജക്ട് യാഥാർഥ്യമായി. ഇതിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി അഡ്വ.ആന്റണി രാജു നിർവഹിച്ചു. വാർഡ് കൗൺസിലർ അഡ്വ.എം.ശാന്ത അധ്യക്ഷത വഹിച്ചു. നോഡൽ ഐ.ടി.ഐ പ്രിൻസിപ്പാൽ ഷമ്മി ബേക്കർ എ. സ്വാഗതം പറഞ്ഞു. സുന്ദരം (പി.ടി.എ. പ്രസിഡന്റ്), ജയകുമാർ (സ്റ്റാഫ് സെക്രട്ടറി), ഷൈലജ (സീനിയർ സൂപ്രണ്ട്), അനൂപ് വി.കെ (വൈസ് പ്രിൻസിപ്പാൽ) എന്നിവർ സംസാരിച്ചു. ട്രെയിനീസ് കൗൺസിൽ അഡൈ്വസർ ബി.പ്രസാദ് നന്ദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *