റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്യു പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്തു

June 9, 2020 - 6:03 pm

പത്തനാപുരം: താലൂക്ക് ആശുപത്രി യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വസതിയിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാന്‍, ഹുനൈസ് പി എം ബി സാഹിബ്, യദു കൃഷ്ണന്‍, ആഷിഖ് റോയ്, എം സാദത്ത് തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി.

പത്തനാപുരം പഞ്ചായത്ത് ഓഫീസ് ജങ്ഷനില്‍ ബാരിക്കേഡ് വച്ച് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ മുന്നോട്ടുപോയപ്പോളാണ് ലാത്തിച്ചാര്‍ജ് ഉണ്ടായത്. താലൂക്ക് ആശുപത്രി വിഷയത്തില്‍ കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ നേരത്തെ ഉപവാസസമരം നടത്തിരുന്നു. ഇതിന്റെ തുടര്‍സമരം എന്നനിലയിലാണ് എംഎല്‍എയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. പത്തനാപുരം സിഐ രാജീവന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *