റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: രാഷ്ട്രീയ പ്രേരിതമായ ദേശീയപണിമുടക്കിൽ സ്വയം തൊഴിൽ, വ്യാപാരി, വ്യവസായി ലോകത്ത് പ്രവർത്തിക്കുന്ന സംരംഭകർ പങ്കെടുകേണ്ടതില്ലെന്ന് ഭാരതിയ വ്യാപാരി വ്യവസായി സംഘം. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന കേരളത്തിന് പണിമുടക്ക് കൂടുതൽ ആഘാതം സൃഷ്ടിക്കും. വ്യാപാരി വ്യവസായി സംഘടനകളുമായി കൂടിയാലോചിക്കാതെ കാലങ്ങളായി രാഷ്ട്രീയ പ്രേരിതമായി നടത്തിവരുന്ന “കടയടക്കൽ സമരം” എന്ന കീഴ് വഴക്കം തുടർന്നും അനുവദിക്കില്ല.

തൊഴിലാളികൾക്കും ബിസിനസ് ഉടമകൾക്കും തുല്യമായ പരിഗണന നൽകുന്നത്തിൽ സർക്കാരിന് വൻവീഴ്ച യുണ്ടായി. ചർച്ചകളിലൂടെയും, കൂടിയാലോചനകളിലൂടെയും മറ്റും പരിഹാരം കണ്ടെത്തുന്ന ത്തിന് പകരം വ്യവസായ ലോകത്തെ ചൂഷണം ചെയ്ത് കൊണ്ടുള്ള ഇത്തരം പണിമുടക്ക് നയങ്ങൾക്ക് വിരാമമിടുന്നതിന് കൂടിയായി എല്ലാ ബിസിനസ്‌ ഉടമകളും മാർച്ച്‌ 28,29 തിയതികളിൽ കടകൾ തുറന്നു പ്രവർത്തിക്കണം എന്ന നിലപാടാണ് ഭാരതിയ വ്യാപാരി വ്യവസായി സംഘത്തിനുള്ളത്.

ബി. എം. എസ് ഉൾപെടെയുള്ള മറ്റ് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കില്ല എന്ന നിലപാടാണ് കൈക്കൊണ്ടത്. ഇത് അഭിനന്ദനാർഹമാണ്.

കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നത്തിനായി വിഷു, ഈസ്റ്റർ സീസണൽ വ്യാപാരത്തിന് തയ്യാറെടുക്കുന്ന ചെറുകിട വ്യാപാരികൾക്ക് ഈ പണിമുടക്ക് കനത്ത പ്രഹരമായിരിക്കും. വ്യവസായ സമൂഹത്തിനോട്‌ പണിമുടക്കിനോടുള്ള സർക്കാർ സമീപനം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബി.വി.വി.എസ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ്‌ പി.ആർ.സോംദേവ് അധ്യക്ഷത വഹിച്ച ജില്ലാ സമിതി യോഗത്തിൽ,
വൈസ് പ്രസിഡന്റ്‌മാരായ ബാബു കോതോർ,രഘുനാഥ്‌ വെള്ളാട്ട്, സുഭദ്ര വാര്യർ, ജനറൽ സെക്രട്ടറി പി.എസ് രഘുനാഥ്‌, ജോയിന്റ് സെക്രട്ടറി മാരായ നിമ വിനോദ്, പി.എസ് ശ്രീജേഷ്, എം.കൃഷ്ണകുമാർ, ജില്ലാ കൺവീനർമാരായ സി.എ രാജൻ, എ.പി.വാസവൻ, കെ.ടി.മനോജ്‌, എം.വാസുദേവൻ, ജില്ലാ സംയോജക് ഭാരവാഹികളായ കെ.സി.സുരേഷ്, സി.ബാലചന്ദ്രൻ, എം.വിനീത്, പി.വി.ഷാജി തുടങ്ങിയവരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *