റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രക്തക്കറ മനുഷ്യരുടേതു തന്നെ

March 21, 2022 - 11:25 am

തൃശൂര്‍ : എരുമപ്പെട്ടി, ആറ്റത്ര,ആശാരിമുക്ക്‌ പ്രദേശത്തെ വീടുകളുടെ വവിധഭാഗങ്ങളിലും പരിസരങ്ങളിലും കണ്ടെത്തിയ ചോരപ്പാടുകള്‍ മനുഷ്യരക്തമാണെന്ന്‌ തിരിച്ചറിഞ്ഞു. പോലീസ്‌ ഫോറന്‍സിക്ക്‌ വിഭാഗം നടത്തിയ പരിശോധനയിാലാണ്‌ മനുഷ്യരക്തമാണെന്ന്‌ കണ്ടെത്തിയത്‌. 2022 മാര്‍ച്ച്‌ 14 തിങ്കളാഴ്‌ച പുലര്‍ച്ചെയാണ്‌ ആറ്റത്രയിലെ പുത്തൂര്‍ വീട്ടില്‍ തോമസ്‌ സിജോ, നീലങ്കാവില്‍ ഡേവിസ്‌ ,ഒറുവന്‍മാരിയില്‍ മനോജ്‌, മുല്ലക്കല്‍ വിഷ്‌ണുലാല്‍, ആറ്റത്ര ഹരിദാസ്‌, വിളക്കുതല രാജീവ്‌, അന്തിക്കാട്ടില്‍ ജേക്കബ്‌ എന്നിവരുടെ വീട്ടുപരിസരങ്ങളില്‍ ചോരപ്പാടുകള്‍ കണ്ടെത്തിയത്‌.

പോലീസിലെ ഫോറന്‍സിക്ക് ഉദ്യോഗസ്ഥര്‍ ശേഖരിച്ചുകൊണ്ടുപോയ രക്ത സാമ്പിളുകളുടെ പരിശോധനയിലാണ്‌ മനുഷ്യരക്തമാമെന്ന്‌ തെളിഞ്ഞത്‌. രക്തക്കറ കണ്ട വീടുകളിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്‌ച തൃശൂരില്‍ നിന്ന്‌ പോലീസ്‌ ഡോഗ്‌സക്വാഡ്‌ എത്തി തെളിവെടുപ്പു നടത്തി. എരുമപ്പെട്ടേി പോലീസ്‌ ഇന്‍സ്‌പെക്ടര്‍ കെ.കെഭൂപേഷ്‌, എസ്‌ഐ കെ.അബ്ദുല്‍ ഹക്കിം എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *