മഹാരാഷ്ട്രയില്‍ 3000 പോലിസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമ പ്രവര്‍ത്തകരുമായി മുംബൈയില്‍ നടത്തിയ കൂടികാഴ്ചയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്നലെ ഞായറാഴ്ച(07-06-20)ത്തെ കണക്കാണിത്.
30 ഓളം പോലിസുകാര്‍ ഇതുവരെ വൈറസ് ബാധയാല്‍ മരിച്ചിട്ടുണ്ട്. അതിനാല്‍ 50-55വയസിനിടയില്‍ പ്രായമായവരെ ജോലിയ്ക്ക് നിര്‍ത്തിയിട്ട് 55ന് മുകളിലുള്ളവരെ അവധിയില്‍ വിടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് മരണം മൂവായിരം കടന്നു. ആകെ കേസുകള്‍ എണ്‍പത്തി അയ്യായിരം പിന്നിട്ടു. കോവിഡ് ബാധിക്കുന്ന സംസ്ഥാനത്തെ മലയാളികള്‍ക്ക് അടിയന്തര വൈദ്യസഹായത്തിനായി മലയാളി കൂട്ടായ്മകള്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ഇന്നലെ 91 പേര്‍ കൂടി മരിച്ചതോടെയാണ് മഹാരാഷ്ട്രയിലെ ആകെ മരണം 3007 ആയത്.



