ന്യൂഡല്‍ഹി: പാക് നേതാക്കള്‍ക്കെതിരേ ബലാല്‍സംഗം ആരോപണം ഉന്നയിച്ച യുഎസ് ബ്ലോഗറും ചലച്ചിത്രകാരിയുമായി സിന്തിയ ഡി റിച്ചിയുടെ പേരില്‍ കുടുങ്ങി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും. ഇമ്രാനും സിന്തിയയുമായി കിടപ്പറ പങ്കിടാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍
ഇക്കാര്യം സിന്തിയ തന്നോട് പറഞ്ഞിരുന്നുവെന്ന് പാക് ടെലിവിഷന്‍ താരമായ അലി സലീമാണ് വെളിപ്പെടുത്തിയത്. എന്നാല്‍ അന്ന് മുന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് തന്നെ ബലാത്സംഗം ചെയ്ത കാര്യം സിന്തിയ പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ന് തിങ്കളാഴ്ച(08-06-20)യാണ് അലി സലീം ഇക്കാര്യം വെളിപ്പെടുത്തിയത്.
പാക്കിസ്ഥാനിലെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യുടെ പ്രമുഖ നേതാക്കള്‍ക്കെതിരേ ശനിയാഴ്ചയാണ് സിന്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി ആരോപണമുന്നയിച്ചത്. മുന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് തന്നെ ബലാത്സംഗം ചെയ്തു. 2011ല്‍ മയക്കുമരുന്നു നല്‍കിയാണ് ബലാത്സംഗം ചെയ്തത്. മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും സിന്തിയ ആരോപിച്ചു.
ഇമ്രാന് പല സ്ത്രീകളുമായി ലൈംഗികബന്ധം ഉണ്ടായിരുന്നു എന്നും അതുവഴി അഞ്ചു മക്കള്‍ ഉണ്ടായിട്ടുണ്ട് എന്നും മുന്‍ഭാര്യയായ രെഹം ഖാന്‍ അവരുടെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹിതനായ ഒരു പുരുഷസുഹൃത്തുമായി ഇമ്രാന് സ്വവര്‍ഗപ്രണയമുണ്ടായിരുന്നു. 1970കളിലെ ഒരു ബോളിവുഡ് സൂപ്പര്‍നായികയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്ന് ഇമ്രാന്‍ വെളിപ്പെടുത്തിയതായും രെഹം പുസ്തകത്തില്‍ തുറന്നെഴുതിയിരുന്നു.



