തൃപ്രയാര്‍: ലോക്ക്‌ഡൗണിനുശേഷം വൈ മാള്‍ ജൂണ്‍ 9 ന് തുറന്നു പ്രവര്‍ത്തിക്കുന്നത് ലോകാരോഗ്യ സംഘടനയുടേയും സര്‍ക്കാരിന്റേയും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ്. മാര്‍ച്ച് 24 ന് അടച്ച മാള്‍ രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. മാളിലെ എന്റര്‍ട്ടെയിന്‍മെന്റ് വിഭാഗം ഒഴികെയുള്ളവയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ലോക്ക്‌ഡൌണ്‍ വേളയിലും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലുലു എക്‌സ്പ്രസ്, ബാജ്, ഫുഡ് കോര്‍ട്ട് (ടേക്ക് എവേ, ഹോം ഡെലിവറി) എന്നിവ പ്രവര്‍ത്തിച്ചിരുന്നു. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എല്ലാ ട്രോളികളും ഉപയോഗത്തിനു മുമ്പ് സാനിറ്റൈസ് ചെയ്യുകയും അകത്തു കടക്കുന്നതിന് മുമ്പ് എല്ലാ ഉപഭോക്താക്കള്‍ക്കും ഗ്ലൗസുകള്‍ നല്‍കുകയും ചെയ്യുന്നു. ഉപയോഗിച്ച ഗ്ലൌസുകളും മാസ്‌കുകളും നിക്ഷേപിക്കുന്നതിന് പ്രത്യേകം ബിന്നുകള്‍ മാളില്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ റീട്ടേലര്‍മാരും സുരക്ഷിതവും സാനിറ്റൈസ്ഡും ആയ സാഹചര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി മുഴുവന്‍ സ്റ്റാഫിനും വെന്‍ഡര്‍മാര്‍ക്കും മുന്‍നിശ്ചയിക്കപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി പരിശീലിപ്പിച്ചിട്ടുണ്ട്.
റെഡ്സോണുകളായി തീരുമാനിക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്നുള്ള ആരും മാളില്‍
എത്തുന്നില്ല എന്നുറപ്പാക്കാനായി എല്ലാ ഉപഭോക്താക്കളും റീട്ടേലര്‍മാരും ജീവനക്കാരും വെന്‍ഡര്‍മാരും അവരുടെ മൊബൈലുകളില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. എല്ലാ സ്റ്റോറുകളിലും തുറക്കുന്നതിനു മുമ്പുള്ള പൂര്‍ണ്ണമായ വൃത്തിയാക്കലും ഓഡിറ്റ് ചെക്കും നടന്നുകൊണ്ടിരിക്കുകയാണ്. മാളിലെ പൊടിയുടെ അളവ് എറ്റവും കുറവായി നിലനിര്‍ത്തുന്നതിനായി ഏ സി യൂണിറ്റുകള്‍, എക്‌സോസ്റ്റ് ഫാനുകള്‍, ഫില്‍റ്ററുകള്‍, ഡ്രെയിന്‍ ലൈനുകള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുന്നുണ്ട്. റീറ്റെയില്‍ പാര്‍ട്ണര്‍മാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങളില്‍ സഹായം ആവശ്യം വരുന്ന സാഹചര്യങ്ങളില്‍ അവര്‍ക്ക് അതിനായി പ്രത്യേകം നിയോഗിച്ചിട്ടുള്ള ഡിസ്ഇന്‍ഫെക്റ്റന്റ് ടീമിനെ സമീപിക്കാവുന്നതാണ്.
മാളിലെ പൊതു ഇടങ്ങളും ഉപഭോക്താക്കള്‍ സ്പര്‍ശിക്കുന്ന സ്ഥലങ്ങളും ഒരു
ഡെഡിക്കേറ്റഡ് സാനിറ്റൈസേഷന്‍ ടീം ഇടയ്ക്കിടെ ഡിസ്ഇന്‍ഫക്റ്റ് ചെയ്യുന്നതാണ്.
എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും എന്ത് പ്രശ്നവും 24/7 കൈകാരൃം ചെയ്യുന്നതിനും ഉന്നതയോഗ്യതയുള്ള ഒരു പാന്‍ഡെമിക്
റെസ്‌പോണ്‍സ് ടീമും മാളില്‍ സജ്ജമാണ്. മാളില്‍ മുഴുവനായും സുരക്ഷാ സന്ദേശങ്ങള്‍ പതിപ്പിക്കുന്നതിനു പുറമേ 1.5 മീറ്റര്‍ അകലം രേഖപ്പെടുത്തിയിട്ടുള്ള മാര്‍ക്കിങ്ങ് സ്റ്റിക്കറുകളും ഉപഭോക്താക്കള്‍ക്ക് സുരക്ഷിത അകലം പാലിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാളിന്റെ പബ്ലിക് അഡ്രസ്സ് സിസ്റ്റത്തിലൂടെ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും മാളിന്റെയും സര്‍ക്കാറിന്റെയും സുരക്ഷാനിര്‍ദ്ദേശങ്ങളെ കുറിച്ചും സന്ദര്‍ശകരെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നതാണ്.
മാളിനകത്തെ താപനില 24 മുതല്‍ 30 ഡിഗ്രീ സെന്റീഗ്രേഡ് വരെയായി
നിലനിര്‍ത്തുന്നതാണ്. ശുദ്ധീകരിച്ച വായു ഉപയോഗിച്ചുള്ള എന്‍ഹാന്‍സ്ഡ് ഫ്രഷ് എയര്‍ സര്‍ക്കൂലേഷനും കൃത്യമായ വെന്റിലേഷനും മാളില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. മാളിനകത്തെ അന്തരീക്ഷ ഈര്‍പ്പം 40% മുതല്‍ 70% വരെ ആയിരിക്കും. ഫുഡ്കോര്‍ട്ടില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാവുന്ന ഒരു കോണ്‍ടാക്ട് ലെസ് ഷോപ്പിങ്ങ് സ്‌പേസും തയ്യാറാക്കുന്നുണ്ട്. എല്ലാ റീട്ടെയില്‍ സ്റ്റോറുകളിലും കാഷ്‌ലെസ് പേമെന്റ് ഓപ്ഷനുകള്‍ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും.
മാളിനകത്ത് ഫേസ് മാസ്‌ക് നിര്‍ബന്ധമാണ്. വൈ മാള്‍ നടപ്പില്‍ വരുത്തിയിരിക്കുന്ന മറ്റു ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവയൊക്കെയാണ്.
- 65 വയസ്സിനു മുകളിലുള്ളവര്‍, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ മാളിനകത്തു പ്രവേശിക്കുന്നതില്‍ നിന്നു നിരുല്‍സാഹപ്പെടുത്തുന്നതാണ്.
- പ്രവേശന കവാടങ്ങളില്‍ സെന്‍സര്‍ ഉപയോഗിച്ചുള്ള വാഹന ടയര്‍ ഡിസ്ഇന്‍ഫക്ഷന്
- തെര്‍മല്‍ കാമറകളും, മാളില്‍ പ്രവേശിക്കുന്ന എല്ലാ സ്റ്റാഫിന്റെയും സന്ദര്‍ശകരുടെയും തെര്‍മല്‍ സ്‌കാനിങ്ങും. ഫ്‌ളൂ സമാനമായ ലക്ഷണങ്ങളുള്ളവരെ മാളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതല്ല.
- ഉപഭോക്താക്കളുമായി അടുത്തിടപഴകുന്ന സ്റ്റാഫിന് ഫേസ് ഷീല്‍ഡ്
- ബാഗുകളും കൈവശമുള്ള വസ്തുക്കളും പ്രവേശനകവാടത്തില്‍ വച്ചു സാനി റ്റൈസ ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് ഹാന്‍ഡ്സാനിറ്റൈസര്‍ ഡിസ്പന്‍സറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
- സാമൂഹിക അലത്തിനുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഉപഭോക്താക്കളെ സ്റ്റോറുകള്‍ക്കുള്ളില്‍ പ്രവേശിപ്പിക്കുക. സ്റ്റോറുകള്‍ക്കകത്തെ മെര്‍ച്ചന്റൈസും ഉപഭോക്താക്കകള്‍ സ്പര്‍ശിക്കുന്ന ഇടങ്ങളും ഓരോ ഉപയോഗത്തിനു ശേഷവും സാനിറ്റൈസ് ചെയ്യുന്നതാണ്.
- ഐസലേഷന്‍ റും – പോസിറ്റീവ് ആണ് എന്ന് സംശയം തോന്നുന്ന കേസുകളില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള വാഹനം ഏര്‍പ്പാടാക്കുന്നു.സംശയം തോന്നുവരെ ഐസലേറ്റ് ചെയ്യാന്‍ ചെറിയ ഒരു പ്രത്യേക മുറി.
- മാളിനകത്തും പരിസരങ്ങളിലും സ്റ്റാഫോ സന്ദര്‍ശകരോ പുകയിലയോ മറ്റു നിക്കോട്ടീന്‍ ഉത്പന്നങ്ങളോ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നു.
- എസ്‌കലേറ്ററുകളില്‍ രണ്ട് പടവുകള്‍ കാലിയായി പോയതിനു ശേഷം മാത്രമേ ഒരു ഉപഭോക്തതാവിനെ കയറാന്‍ അനുവദിക്കൂ. ലിഫ്റ്റുകള്‍ക്കകത്ത് സ്ഥിരമായസാമൂഹിക അകലം പാലിച്ചു നില്‍ക്കാന്‍ ഉള്ള മാര്‍ക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആളുകള്‍ ബട്ടണുകള്‍ അമര്‍ത്താതെ തന്നെ ലിഫ്റ്റുകള്‍ എല്ലാ നിലകളിലും നിര്‍ത്തുന്നതാണ്.




