റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: കോപ്പിയടിച്ചതായി ആരോപണം നേരിട്ട വിദ്യാര്‍ഥിനിയെ കാണാതായി. ചേര്‍പ്പുങ്കല്‍ പുഴക്കരയില്‍ മൊബൈലും ബാഗും കണ്ടെത്തി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബിരുദവിദ്യാര്‍ഥിനി അഞ്ജു ഷാജിയെയാണ് പുഴയില്‍ കാണാതായത്. കോളേജിന് സമീപത്തെ പാലത്തില്‍ കുട്ടിയുടെ ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തി. മൃതദേഹം കണ്ടെത്തി.

ബികോം അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ അഞ്ജുവിന് ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു പരീക്ഷ. പരീക്ഷയ്ക്കിടെ കുട്ടി കോപ്പിയടിച്ചുവെന്ന് അധ്യാപകന്‍ കോളേജ് പ്രിന്‍സിപ്പാളിനെ അറിയിക്കുകയും കുട്ടിയെ ക്ലാസില്‍നിന്ന് പുറത്താക്കുകയും ചെയ്തു. പെണ്‍കുട്ടിയോട് വിശദീകരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് എത്താന്‍ ആവശ്യപ്പെട്ടെങ്കിലും അഞ്ജു എത്തിയില്ല.

സാധാരണ ആറുമണിയോടെ അഞ്ജു വീട്ടിലെത്താറുണ്ട്. സമയമായിട്ടും കാണാതായതോടെ മാതാപിതാക്കള്‍ കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ചേര്‍പ്പുങ്കല്‍ പാലത്തില്‍ അഞ്ജുവിന്റെ ബാഗും മൊബൈലും കണ്ടെത്തി. ഇതോടെയാണ് പുഴയില്‍ ആരംഭിച്ചത്. മൃതദേഹം കിട്ടി.

പരീക്ഷ നടത്തിയ കോളേജ് അധികൃതര്‍ മാനസികമായി പീഢിപ്പിച്ചുവെന്ന് അഞ്ജുവിന്റെ അച്ഛന് പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *