പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ജീവിതാനുഭവകഥ “ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി” എന്ന പുസ്തകം പ്രകാശനം ചെയ്തു. വനിതാ കമ്മീഷന് മുന്‍ അംഗം എന്‍ പ്രീളാ ദേവിക്ക് പുസ്തകം നല്‍കിക്കൊണ്ട് മുന്‍ മന്ത്രി വി.സി കബീറാണ് പുസ്തകം പ്രകാശനം ചെയ്തത്. വാളയാറില്‍ മരിച്ച് സഹോദരിമാരില്‍ ഇളയപെണ്‍കുട്ടിയുടെ അഞ്ചാം ചരമ വാര്‍ഷികത്തില്‍ 04/03/2022 അട്ടപ്പളളത്ത് നടന്ന അനുസ്മരണത്തിലാണ് പ്രകാശന കര്‍മ്മം നടത്തിയത് .വിനീത അനില്‍ ആണ് ഗ്രന്ഥകര്‍ത്താവ്.
സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ജെബി മേത്തര്‍ അമുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാധുജന പരിപാലന സംഘം വാസുദേവന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.സി.ആര് നീലകണ്ഠന് ആമുഖ പ്രഭാഷണം നടത്തി. ഗ്രന്ഥ കര്‍ത്താവ് വിനീത അനില്‍ ,വിഎം മാര്സന് , എന്നിവര്‍ സംസാരിച്ചു.
എന്റെ ജീവിതത്തിൽ സംഭവിച്ചതെന്താണെന്ന് പുസ്തകം വായിച്ചാല്‍ ആളുകള്‍ക്ക് മനസിലാവുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. മക്കള്‍ നഷ്ടപ്പെട്ട ദിവസം മുതല്‍ ഞാന്‍ സമൂഹത്തോട് ഒരുപാട് കാര്യങ്ങല്‍ പറയുന്നുണ്ട്. പക്ഷെ അത് ചുരുക്കം ചിലരിലേക്ക് മാത്രമേ എത്തിയുളളു. ഒരുപാട് പേര് എന്നെക്കുറിച്ച് മോശമായി പറഞ്ഞു. ഇപ്പോഴും തുടരുന്നുണ്ട്. ഒരാളെക്കുറിച്ച് മോശമായി പറയുമ്പോള്‍ അവരെക്കുറിച്ച് മുഴുവനും അറിഞ്ഞിരിക്കണം. എനിക്ക് പറയാനുളളത് എന്രെ മരണംവരെ തുടരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

