കോട്ടയം: ‘പ്രചോദിത’ വനിതാ കൂട്ടായ്മയുടെ പ്രഥമ ഇൻസ്പിരേഷണൽ വുമൺ അവാർഡ് സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്. 50000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് അവാർഡ് . സാഹിത്യ രചന ,ആസ്വാദനം എന്നിവയിൽ താല്പര്യമുള്ള സ്ത്രീകൾ ഒന്നിക്കുന്ന വിമെൻ ഇൻസ്പിറേഷൻ, ചിത്രകാരികളുടെ കൂട്ടായ്മയായ ചിത്രാംഗന എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റാണ് പ്രചോദിത.
പ്രചോദിതയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വനിതാദിന ആഘോഷ പരിപാടിയുടെ ഭാഗമായി കോട്ടയം പ്രസ് ക്ലബിൽ 2022 മാർച്ച് ഒൻപതിനു ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന ചടങ്ങിൽ കോട്ടയം കളക്ടർ ഡോ. പി.കെ. ജയശ്രീ പുരസ്കാരം സമ്മാനിക്കുമെന്ന് പ്രചോദിത മാനേജിങ് ഡയറക്ടർ ഗീതാ ബക്ഷി അറിയിച്ചു. ശീമാട്ടി സി.ഇ.ഒ. ബീനാ കണ്ണൻ മുഖ്യാതിഥിയായിരിക്കും.
ഈ മേഖലകളിൽ സ്ത്രീകൾക്ക് കൂടുതൽ പരിശീലനം നൽകുന്നതിലും ദൃശ്യപരത ഉറപ്പാക്കുന്നതിലും ശ്രദ്ധ പതിപ്പിച്ചാണ് പ്രവർത്തനം.ഇത്തരം പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്കുംപുതിയ എഴുത്തുകാർക്ക് പരിശീലനം നൽകുന്നതിൽ പുലർത്തുന്ന സന്നദ്ധതയ്ക്കുമുള്ള അംഗീകാരമായാണ് അവാർഡിന് ശ്രീകുമാരി രാമചന്ദ്രനെ തെരഞ്ഞെടുത്തത്.



