മലപ്പുറം : മലപ്പുറം ചുങ്കത്തറയില്‍ മധ്യവയസ്‌കയായ കാമുകിയെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം 60 വയസുകാരനായ കാമുകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് . 2022 മാര്‍ച്ച 2ന് പുലര്‍ച്ചെയാണ് സംഭവം . സംഭവത്തെക്കുറിച്ച് സമീപവാസികള്‍ പറയുന്നത് :
60 കാരനായ അഷറഫും 45 കാരിയായ ശാന്തയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ അഷറഫ് ഇവരെ ദേഹോപദ്രവം ഏല്‍പ്പിച്ചുതുടങ്ങിയതോടെ ഇവര്‍ അയാളില്‍ നിന്നും അകന്നു. വീണ്ടും ശല്യം ചെയ്യുന്നത് തുടര്‍ന്നതോടെ ശാന്തകുമാരി എടക്കര പോലീസില്‍ പരാതിനല്‍കി. ഈ വിരോധത്തിലാണ് അഷറഫ് ശാന്തകുമാരിയെ ആക്രമിച്ചത്. പശുവിനെ കറക്കുന്നതിനിടെയാണ് തൊഴുത്തില്‍ കയറി ഇയാള്‍ ശാന്തകുമാരിയെ വെട്ടിയത്. അതിനുശേഷം അവിടെ നിന്ന ഓടി റബര്‍ തോട്ടത്തില്‍ കയറിയ അഷറഫിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഷറഫിന് ഭാര്യയും മക്കളുമുണ്ട് .ശാന്തകുമാരി അവിവാഹിതയാണ്.

