കൊച്ചി : അതിമാരക മയക്കുമരുന്നായ പാരഡൈസ് 650 എന്നറിയപ്പെടുന്ന ഉന്മാദ ലഹരിവസ്‌തുവുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പിടിയിലായി. തിരുവനന്തപുരം വര്‍ക്കല സ്വദേശി ജഗത്‌റാം ജോയി (22) ആണ് പിടിയിലായത് എഞ്ചിനീയരിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷിന്റെ മേല്‍നോട്ടത്തിലുളള സംഘമാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്.
ഒരു സ്‌റ്റാമ്പില്‍ 650 മൈക്രോഗ്രാം ലൈസര്‍ജിക്ക ആസിഡ് വീതം കണ്ടെന്റ് അടങ്ങിയിട്ടുളള 20 എണ്ണം ത്രീ ഡോട്ടട് എല്‍എസ്‌ഡി സ്‌റ്റാമ്പാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇത്തരത്തിലുളള ഒരു എല്‍എസ്‌ഡി സ്റ്റാമ്പിന്വ വിപണിയില്‍ 4,000 മുതല്‍ 7,000 രൂപ വരെ വിലയുളളതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. കോഴിക്കോട് സ്വദേശിയായ സുഹൃത്തുവഴി ചെന്നൈയില്‍ നിന്ന് കൊറിയര്‍വഴി 75 സ്‌റ്റാമ്പ് വരുത്തിയതാണെന്നും ഇത് സുഹൃത്തുക്കള്‍ക്ക് നല്‍കി വരികയാണെന്നും കുറച്ച് ഇയാള്‍തന്നെ ഉപയോഗിക്കുകയും ചെയ്‌തതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു.
ഒരുഗ്രാം എല്‍എസ്‌ഡി സറ്റാമ്പ് കൈവശം വയ്‌ക്കുന്നത് 20 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് 100കിലോ കഞ്ചാവ് പിടിച്ചെടുക്കുന്നതുപോലെ അതീവ ഗൗരവമുളള കുറ്റകൃത്യമാണിത്.

